Saturday, March 17, 2018

സ്റ്റാച്ച്യൂ ബസ്സ്റ്റോപ്പിൽ
മുളച്ചു പൊന്തിയ
കൂണുകൾ.
അതിന്റെ 
തുഞ്ചത്ത്
ഒരൂഞ്ഞാലിൽ
ഒരുവൾ
മഴ നനഞ്ഞാടി.
ബസ്സുകൾക്കും
ഓട്ടോകൾക്കും
ബൈക്കുകൾക്കും
ആ ആട്ടം കൈമാറി
അവൾ
വീട്ടിലേക്ക്
എത്തിച്ചേർന്നു.

No comments:

Post a Comment