എന്റെ ചുമരുകളില്‍
ഒരു മഞ്ഞുകാലമുണ്ട്.
ഒരു മഞ്ഞുകാലമുണ്ട്.
മാങ്കുട്ടികള്‍ വലിക്കുന്ന വണ്ടിയില്‍
നിങ്ങളുമായി
ഞാന്‍ ലോകം തിരഞ്ഞു പോയല്ലോ.
നിങ്ങളുമായി
ഞാന്‍ ലോകം തിരഞ്ഞു പോയല്ലോ.
നിങ്ങളുടെ കുടവയറില്‍
ചാഞ്ഞത് മുഴവന്‍
എന്റെ ഉറക്കമായിരുന്നല്ലോ.
ചാഞ്ഞത് മുഴവന്‍
എന്റെ ഉറക്കമായിരുന്നല്ലോ.
തോന്നലുകളെ
അവഗണിക്കാം,
അവഗണിക്കാം,
എങ്കിലും
എന്റെ
ഉടുപ്പുകളില്‍
മഞ്ഞിന്റെ തരികള്‍ കാണുന്നുണ്ടല്ലോ.
എന്റെ
ഉടുപ്പുകളില്‍
മഞ്ഞിന്റെ തരികള്‍ കാണുന്നുണ്ടല്ലോ.
ഞാന്‍ ഇവിടെ ആണെങ്കിലും
സത്യത്തില്‍ അവിടെയാണല്ലോ.
സത്യത്തില്‍ അവിടെയാണല്ലോ.
പിണങ്ങി പോകുമ്പോള്‍
കാലില്‍ പിടിച്ച്
കരയുക പോലെ,
കാലില്‍ പിടിച്ച്
കരയുക പോലെ,
ഞാന്‍ ചുമരുകളെ പിടിച്ച് കരയുന്നുമുണ്ടല്ലോ.
No comments:
Post a Comment