എന്റെ മടി
ഒരോരം.
അതില്‍ കൈകൊണ്ട്
സ സ പോലെ
കാണിക്കുന്ന കടലുണ്ട്,
ശംഖാകൃതിയില്‍
അതിരമ്പും.
നിന്റെ
ഉദാത്തമായ
ശബ്ദം കേള്‍ക്കാന്‍.
അതിനകത്ത്
നിന്റെ പ്രേമം.
ഊമ ഭാവമുള്ള
കാളിയന്മാര്‍
ചുറ്റും നില്‍ക്കുന്ന
നിന്റെ ശയനം.
അനന്തമാമീ നിദ്ര.
എനിക്കതിലാണ്
കടന്നു കയറേണ്ടത്.
എന്റെ പ്രേമം പുറത്താണ്.
അതിനൊട്ടും നാണമില്ല.
തല കുമ്പിടാനൊട്ട് മടിയുമില്ല.
ചില നേരമത്
വെറുതെ
ആകാശം നോക്കി കിടക്കും.
കുതന്ത്രങ്ങളുടെ
ചെമ്പരുന്തിന്റെ
നിഴലുകള്‍
വീഴ്ത്തി
പറന്നു പോം.
നിഴലിന്റെ
ചുണ്ടില്‍
പെട്ടെന്നുറങ്ങി
പോവാന്‍
പാട്ടുകളുണ്ട്.
അതുന്നം പിടിച്ച്
കാളിയന്മാരെ
വലിഞ്ഞു മുറുക്കും.
ഇനിയുളള
പാട്ടുകൾ
ഏകാകിയും
പാട്ടിന്റെ തേവരും
കടലിന്റെ താഴത്തെ
കൂടിയാട്ടത്തിൽ.
നമ്മുക്കായി
കോറസ്
പാടുമീ
പ്രപഞ്ചം
കാറ്റത്താടിയും
നില്‍ക്കുന്നു.
No comments:
Post a Comment