വിജനതയെന്ന പേരിൽ
ഇരുട്ടിനെ വഹിക്കുന്ന
ഇരുട്ടിനെ വഹിക്കുന്ന
ഒരു പൂച്ചയുണ്ട്.
പിൻകഴുത്തിലെത്തി
കിട്ടിയല്ലോ,
കെട്ടിയല്ലോയെന്ന്
പുളകം കൊള്ളലിൽ
ഒരു മണി പോലും കൈയ്യിലില്ലാത്ത
എന്റെ എലിവേഷങ്ങൾ.
പിൻകഴുത്തിലെത്തി
കിട്ടിയല്ലോ,
കെട്ടിയല്ലോയെന്ന്
പുളകം കൊള്ളലിൽ
ഒരു മണി പോലും കൈയ്യിലില്ലാത്ത
എന്റെ എലിവേഷങ്ങൾ.
നീ കുഴലൂതി പിടിക്കുന്നുവെന്നാകുമ്പോൾ
ഞാൻ തന്നെ നിനക്കുള്ള മണിയെന്ന്
ആസൂത്രണം ചെയ്ത്
നിന്റെ വഴിക്കല്ല,
എന്റെ വഴിക്ക് നടത്തുന്നു..
കിലുക്കമുള്ള സ്നേഹത്തിൽ
നമ്മൾ നടന്നുപോകുന്നു.
ആസൂത്രണം ചെയ്ത്
നിന്റെ വഴിക്കല്ല,
എന്റെ വഴിക്ക് നടത്തുന്നു..
കിലുക്കമുള്ള സ്നേഹത്തിൽ
നമ്മൾ നടന്നുപോകുന്നു.
കെട്ടാതെയും പോകാമല്ലോ
ReplyDelete