മുറിയുടെ ഓർമ്മകളിലേയ്ക്ക്
ചെന്നുകയറുവാൻ
അതിലേയ്ക്കുള്ള താക്കോൽ
നമുക്ക് മാത്രം അറിയാവുന്ന
കറ്റാർവാഴച്ചെടിച്ചെട്ടിയ്ക്കുള്ളിൽ,
വിരൽ നീട്ടിയത്
എടുക്കാനാഞ്ഞപ്പോഴേക്കും
മായ്ച്ചു കളഞ്ഞല്ലോ
വകതിരിവില്ലാത്ത നിമിഷമതിനെ,
അതിനെ ജീവിതമെന്ന് വിളിക്കാം.
കുത്തിയിരുന്നു
പച്ചക്കുളം വരയ്ച്ചാൽ മാത്രം കിട്ടുന്ന
കൊച്ചു കാലത്തെ
രാജ്ഞിയുടെ താക്കോലിൽ
കുളം കീറിയെത്ര വേഗമാണ്
മുറിയെ തിരിച്ചെടുത്തത്.
എന്നെ കണ്ടില്ല,
നിന്നെ കണ്ടില്ല..
കുളം ചുറ്റിയുള്ള
കറ്റാർവാഴകളുടെ കണ്ണുകളിൽ
നമ്മളെ കണ്ടുപിടിക്കാനാവുന്ന
നിരവധി താക്കോലുകൾ..
ഏതെടുത്താൽ നിന്നെ കിട്ടും?
നമ്മളെ കിട്ടും?
ചെന്നുകയറുവാൻ
അതിലേയ്ക്കുള്ള താക്കോൽ
നമുക്ക് മാത്രം അറിയാവുന്ന
കറ്റാർവാഴച്ചെടിച്ചെട്ടിയ്ക്കുള്ളിൽ,
വിരൽ നീട്ടിയത്
എടുക്കാനാഞ്ഞപ്പോഴേക്കും
മായ്ച്ചു കളഞ്ഞല്ലോ
വകതിരിവില്ലാത്ത നിമിഷമതിനെ,
അതിനെ ജീവിതമെന്ന് വിളിക്കാം.
കുത്തിയിരുന്നു
പച്ചക്കുളം വരയ്ച്ചാൽ മാത്രം കിട്ടുന്ന
കൊച്ചു കാലത്തെ
രാജ്ഞിയുടെ താക്കോലിൽ
കുളം കീറിയെത്ര വേഗമാണ്
മുറിയെ തിരിച്ചെടുത്തത്.
എന്നെ കണ്ടില്ല,
നിന്നെ കണ്ടില്ല..
കുളം ചുറ്റിയുള്ള
കറ്റാർവാഴകളുടെ കണ്ണുകളിൽ
നമ്മളെ കണ്ടുപിടിക്കാനാവുന്ന
നിരവധി താക്കോലുകൾ..
ഏതെടുത്താൽ നിന്നെ കിട്ടും?
നമ്മളെ കിട്ടും?
ഡ്യൂപ്ലിക്കേറ്റ് ഒരെണ്ണം കരുതേണ്ടതായിരുന്നു
ReplyDelete