കാമുകനായി
ആശ്ളേഷിക്കാൻ വന്നിട്ട്
മാറിനിന്നു കണ്ടുപോയ
സൈക്കിൽ സവാരിക്കാരൻ ഡിസംബർ,
എന്റെ മരഗേറ്റിൽ വിറങ്ങലിക്കുന്ന
നിന്റെ കൈയടയാളത്തിന്റെ വെളുപ്പില്ല,
ഈ ലോകം പറയുന്ന മഞ്ഞിന്.
നീ മറന്ന ചായത്തൊട്ടിയിൽ നിന്ന്
ആശ്ളേഷിക്കാൻ വന്നിട്ട്
മാറിനിന്നു കണ്ടുപോയ
സൈക്കിൽ സവാരിക്കാരൻ ഡിസംബർ,
എന്റെ മരഗേറ്റിൽ വിറങ്ങലിക്കുന്ന
നിന്റെ കൈയടയാളത്തിന്റെ വെളുപ്പില്ല,
ഈ ലോകം പറയുന്ന മഞ്ഞിന്.
നീ മറന്ന ചായത്തൊട്ടിയിൽ നിന്ന്
വാരിവലിച്ചുകൊണ്ടിട്ടൊലിക്കുന്ന
മേഘങ്ങളെ കാർഡുകളിലൊക്കെ
ഒരു പറ്റം മനുഷ്യർ
ഒട്ടിച്ചു വയ്ക്കുമ്പോൾ,
നിന്റെ തോളിലിരിക്കുന്ന
പന്ത്രണ്ടിന്റെ കിളികളത്രയും
അവസാനത്തേ സൂചിയും
കൊത്തി തിരികെ പറക്കുമ്പോൾ,
ജനുവരി എന്ന പെൺകുട്ടിക്ക് കവിൾ നോവുന്നു.
ഒരു പറ്റം മനുഷ്യർ
ഒട്ടിച്ചു വയ്ക്കുമ്പോൾ,
നിന്റെ തോളിലിരിക്കുന്ന
പന്ത്രണ്ടിന്റെ കിളികളത്രയും
അവസാനത്തേ സൂചിയും
കൊത്തി തിരികെ പറക്കുമ്പോൾ,
ജനുവരി എന്ന പെൺകുട്ടിക്ക് കവിൾ നോവുന്നു.
No comments:
Post a Comment