Monday, February 24, 2014

ഒരു ജലകുമിളയിൽ


കണ്ടത്‌ മുല്ലയരിമ്പ്‌
പോലൊരു വെളിചമല്ലേയിത്,
ഇളകിപ്പിടഞ്ഞത്‌
പൊക്കിൾമേൽ
ആയിരമായിരം
പരലുകളെന്ന്‌,

നീ അടുത്തില്ലാതാകുമെന്നായാപ്പോഴൊക്കെ
ഞങ്ങൾക്കിത്തിരി ശ്വാസം തരൂ
എന്നു ചോദിക്കുന്ന
അവർക്ക്‌
എനിക്കുണ്ടായിരുന്നതത്രയും
ഊതി കൊടുക്കുന്നുണ്ട്,
ശക്തിപ്പെട്ട കടലിഷ്ടമായി
നീ നില്ക്കുന്നടുത്തെത്തി
നിന്റെ കാൽ നനയ്ക്കും,
ഒരു പൂച്ചക്കുഞ്ഞു തലോടുന്നത്ര
പോലെയല്ലെയെന്നോർത്ത്
അങ്ങോട്ടെടുത്തിപ്പുറത്തേയ്ക്ക്
മാറ്റിവച്ചേയ്ക്കല്ലേ..

നാം ഒരുമിച്ച് ചൂണ്ടിച്ചിരിച്ച
അതുല്യമായ ആ ജലകുമിളയിൽ,
നിനക്ക്/നമുക്ക് മാത്രം കാണാനാവുന്ന
ആയിരമായിരം
പരൽമീനുകൾ
എന്റെ അടിവയറിൻപ്പുറത്തുണ്ട്,
ശ്വാസം വിടാതെ...



1 comment:

  1. ചേച്ചിയുടെ എഴുത്തുകള്‍ പലപ്പോളും എനിക്ക് പിടിതരാറില്ല ..
    ഓരോ പുനര്‍വായനയും പല അര്‍ഥങ്ങള്‍ തന്നു എന്ന് നോക്കി പരിഹസിച്ചു ചിരിക്കുന്നു

    ReplyDelete