അവാന്ത ജ്യുവാന
ഞാണിൽക്കളിക്കാരിയാണ്
അവളോട്
നീ വാഴ്ക വേണ്ടും
എന്ന്‍ നഗരം
കയ്യടിച്ചു പാടികൊണ്ടിരുന്നു
ഞാണിൽക്കളിക്കാരിയാണ്
അവളോട്
നീ വാഴ്ക വേണ്ടും
എന്ന്‍ നഗരം
കയ്യടിച്ചു പാടികൊണ്ടിരുന്നു
നീ വാഴ്ക വേണ്ട
എന്ന്‍ അതേ നഗരം
കാല്‍ തട്ടിയിടാന്‍ നോക്കിയിരുന്നു.
എന്ന് അതേ നഗരം
കാല്‍ തട്ടിയിടാന്‍ നോക്കിയിരുന്നു.
കുടത്തുമ്പിന്റെ
മുന പോലെ
ഒത്ത നടുക്ക് അവൾ നടന്നു,
കാണാൻ വന്നവര്‍ക്ക് മീതെ.
കുനിഞ്ഞിരിക്കുന്ന
ഒരോ തലയിലേയ്ക്കും
അരിമണികൾ
കൊത്തിത്തീർക്കുന്ന
കോഴിത്താളത്തിൽ
അവൾ ചാടാൻ തുടങ്ങി.
അവൾ ചിന്നി ചിതറിക്കൊണ്ടിരുന്നു
മുന പോലെ
ഒത്ത നടുക്ക് അവൾ നടന്നു,
കാണാൻ വന്നവര്‍ക്ക് മീതെ.
കുനിഞ്ഞിരിക്കുന്ന
ഒരോ തലയിലേയ്ക്കും
അരിമണികൾ
കൊത്തിത്തീർക്കുന്ന
കോഴിത്താളത്തിൽ
അവൾ ചാടാൻ തുടങ്ങി.
അവൾ ചിന്നി ചിതറിക്കൊണ്ടിരുന്നു
അവാന്ത
അവസാനിക്കാത്ത നിരയായിരുന്നു.
അള്ളിപ്പിടുത്തത്തിന്റെ കയ്യടിയായിരുന്നു.
ഇരുട്ടു കൂട്ടുന്ന കണക്കായിരുന്നു
കക്ഷങ്ങളിൽ വിയർപ്പുകളിൽ
മരിക്കുമെന്ന ഭീതിയില്ലാതെ
അവള്‍ ഒഴുകികൊണ്ടിരുന്നു
അവസാനിക്കാത്ത നിരയായിരുന്നു.
അള്ളിപ്പിടുത്തത്തിന്റെ കയ്യടിയായിരുന്നു.
ഇരുട്ടു കൂട്ടുന്ന കണക്കായിരുന്നു
കക്ഷങ്ങളിൽ വിയർപ്പുകളിൽ
മരിക്കുമെന്ന ഭീതിയില്ലാതെ
അവള്‍ ഒഴുകികൊണ്ടിരുന്നു
ഒരുവളില്‍ നിന്ന് മറ്റൊരുവളിലേയ്ക്ക്
പിന്നിലായ ഞങ്ങളെ പിന്നിലാക്കി
പുറത്തായ ഞങ്ങളെ പുറത്താക്കി
അവൾ ഒഴിഞ്ഞുകൊണ്ടിരുന്നു
പിന്നിലായ ഞങ്ങളെ പിന്നിലാക്കി
പുറത്തായ ഞങ്ങളെ പുറത്താക്കി
അവൾ ഒഴിഞ്ഞുകൊണ്ടിരുന്നു
എല്ലാ തലകളേയും
ഇതിനകം
കണക്കുകളുടെ കയറിൽ
ചുറ്റികെട്ടി കഴിഞ്ഞിരുന്നു എന്ന് വേണം കരുതാന്‍
കഴുത്തൊടിഞ്ഞു ലോകം
ഒരു വശത്തേയ്ക്ക് ചരിഞ്ഞു
അവളുടെ കാല്‍കീഴില്‍
ഒരു നൂലില്ലാമാലയായി കിടന്നു.
ഇതിനകം
കണക്കുകളുടെ കയറിൽ
ചുറ്റികെട്ടി കഴിഞ്ഞിരുന്നു എന്ന് വേണം കരുതാന്‍
കഴുത്തൊടിഞ്ഞു ലോകം
ഒരു വശത്തേയ്ക്ക് ചരിഞ്ഞു
അവളുടെ കാല്‍കീഴില്‍
ഒരു നൂലില്ലാമാലയായി കിടന്നു.
“മോളേ, അവാന്താ,
ഈ മഴകളെയൊക്കെ
വെയിലിൽ ഉണക്കാനിടൂ”
ഈ മഴകളെയൊക്കെ
വെയിലിൽ ഉണക്കാനിടൂ”
ഞാണിലെന്ന പോലേ ചാടി ചാടി
മഴകളെ അഴകളില്‍
കോർത്തെടുക്കാന്‍ തുടങ്ങവേ
ഇന്നെങ്കിലും
സര്‍ക്കസ് കാണാന്‍
അമ്മയെ സമ്മതിപ്പിക്കണമെന്ന
അവള്‍ കുഴങ്ങി
ഒരാരവത്തിൻ അലട്ടല്‍ പൊങ്ങി വന്നു,
മൈതാനത്തിനുള്ളില്‍ കൂടാരമെന്ന പോലെ.
മഴകളെ അഴകളില്‍
കോർത്തെടുക്കാന്‍ തുടങ്ങവേ
ഇന്നെങ്കിലും
സര്‍ക്കസ് കാണാന്‍
അമ്മയെ സമ്മതിപ്പിക്കണമെന്ന
അവള്‍ കുഴങ്ങി
ഒരാരവത്തിൻ അലട്ടല്‍ പൊങ്ങി വന്നു,
മൈതാനത്തിനുള്ളില്‍ കൂടാരമെന്ന പോലെ.
ഒരിക്കലും ജനിച്ചിട്ടില്ലാത്ത/കളിച്ചിട്ടില്ലാത്ത/മരിച്ചിട്ടില്ലാത്ത
അവാന്ത ജ്യുവാന എന്ന
ഞാണിൽക്കളിക്കാരിയില്‍
അരേനയിലെ
വെളിച്ചം വീഴുന്നു.
അവാന്ത ജ്യുവാന എന്ന
ഞാണിൽക്കളിക്കാരിയില്‍
അരേനയിലെ
വെളിച്ചം വീഴുന്നു.
No comments:
Post a Comment