ഫൂലൻ,
നോവേല്പ്പിക്കാതെ
നിന്നെ ഞാനൊന്നോർത്തെടുക്കട്ടെ..?
ജലാനിലെ പതിനൊന്നുകാരിയെ..?
ആർത്തവരക്തം പുരളാത്ത
നിന്റെ
ത്വക്കിലും,
മാംസത്തിലും,
അവർ കാമം ശമിപ്പിച്ചപ്പോൾ,
തലയ്ക്കു മുകളിലെ സൂര്യൻ
തിളച്ചതിലുമേറേ
നിനക്കു പൊള്ളി..
നീ
അന്നു മുതൽ
യമുന നീന്തുന്നു..
നിന്നെ ഞാനൊന്നോർത്തെടുക്കട്ടെ..?
ചമ്പലിലെ ആ കലാപകാരിയെ?
നിന്റെ നെറ്റിയിലെ
വലിയ ചോന്ന പൊട്ടിൽ
ചമ്പൽകാട്ടുതീ എരിയുന്നു,
ആരെയും ചാമ്പലാക്കാൻ പോന്നത്..
നിന്റെ ശമിച്ചയുടൽ ചേർന്ന
തോക്ക് തുപ്പിത്തെറിപ്പിച്ചതിലുമേറേ,
ആർത്തിയുണ്ടതിന്...
നീ
അന്നു മുതൽ
തീ മിനുക്കുന്നു..
നിന്നെ ഞാനൊന്നോർത്തെടുക്കട്ടെ..?
എല്ലാ സ്ത്രീകളിലുമുള്ള ഒരമ്മയെ..?
ഒരു കുട്ടിക്കരച്ചിൽ
നിന്റെ ഗർഭാശയഭിത്തികൾ
ഭേദിച്ചു പൊട്ടിപ്പിളരുന്നത്,
നീയും ഓർത്തുകാണില്ലെന്നുണ്ടോ..?
മുല കൊടുക്കുമ്പോൾ
നിന്റെ പൂർവസഹനങ്ങളെ
ഒറ്റനോട്ടം കൊണ്ടവൻ
അവൻ മായ്ച്ചു കളയില്ലെന്നുണ്ടോ??
ജീവിതം കടത്തപ്പെട്ട നിന്നെ
ഒരു പിൻവിളി കൊണ്ടവൻ,
തിരിച്ചു വിളിക്കില്ലെന്നുണ്ടോ..?
നീ
അന്നു മുതൽ
ചെവിയോർക്കുന്നു..
ഫൂലൻ,
നോവേല്പ്പിക്കാതെ
എല്ലാം ഞാനൊന്നോർത്തെടുക്കട്ടെ..?
നോവേല്പ്പിക്കാതെ
നിന്നെ ഞാനൊന്നോർത്തെടുക്കട്ടെ..?
ജലാനിലെ പതിനൊന്നുകാരിയെ..?
ആർത്തവരക്തം പുരളാത്ത
നിന്റെ
ത്വക്കിലും,
മാംസത്തിലും,
അവർ കാമം ശമിപ്പിച്ചപ്പോൾ,
തലയ്ക്കു മുകളിലെ സൂര്യൻ
തിളച്ചതിലുമേറേ
നിനക്കു പൊള്ളി..
നീ
അന്നു മുതൽ
യമുന നീന്തുന്നു..
നിന്നെ ഞാനൊന്നോർത്തെടുക്കട്ടെ..?
ചമ്പലിലെ ആ കലാപകാരിയെ?
നിന്റെ നെറ്റിയിലെ
വലിയ ചോന്ന പൊട്ടിൽ
ചമ്പൽകാട്ടുതീ എരിയുന്നു,
ആരെയും ചാമ്പലാക്കാൻ പോന്നത്..
നിന്റെ ശമിച്ചയുടൽ ചേർന്ന
തോക്ക് തുപ്പിത്തെറിപ്പിച്ചതിലുമേറേ,
ആർത്തിയുണ്ടതിന്...
നീ
അന്നു മുതൽ
തീ മിനുക്കുന്നു..
നിന്നെ ഞാനൊന്നോർത്തെടുക്കട്ടെ..?
എല്ലാ സ്ത്രീകളിലുമുള്ള ഒരമ്മയെ..?
ഒരു കുട്ടിക്കരച്ചിൽ
നിന്റെ ഗർഭാശയഭിത്തികൾ
ഭേദിച്ചു പൊട്ടിപ്പിളരുന്നത്,
നീയും ഓർത്തുകാണില്ലെന്നുണ്ടോ..?
മുല കൊടുക്കുമ്പോൾ
നിന്റെ പൂർവസഹനങ്ങളെ
ഒറ്റനോട്ടം കൊണ്ടവൻ
അവൻ മായ്ച്ചു കളയില്ലെന്നുണ്ടോ??
ജീവിതം കടത്തപ്പെട്ട നിന്നെ
ഒരു പിൻവിളി കൊണ്ടവൻ,
തിരിച്ചു വിളിക്കില്ലെന്നുണ്ടോ..?
നീ
അന്നു മുതൽ
ചെവിയോർക്കുന്നു..
ഫൂലൻ,
നോവേല്പ്പിക്കാതെ
എല്ലാം ഞാനൊന്നോർത്തെടുക്കട്ടെ..?
good thinking
ReplyDeleteഎന്ത് നല്ല എഴുത്താണ്..ഇഷ്ടം ....ആശംസകള്‍ ...
ReplyDeleteഊഷരമായ ഒരോർമ്മ...നോവുന്നത്..
ReplyDeletesuper........super
ReplyDeleteഇടക്ക്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീ കോവിലിലും.. പിന്നീടൊരു വെടിയൊച്ചക്കൊപ്പം മാഞ്ഞു പോയതും, ഒടുക്കം.. സ്മൃതി നാശം വന്നൊരു സമൂഹത്തില്‍ നീയൊരു ഓര്‍മ്മ തെറ്റായി മാറുന്നതും ഞാനുമോര്‍ത്തെടുക്കുന്നു.
ReplyDelete