പ്രിയനേ,
മത്‌സ്യം പുഴ തേടുന്നത് പോലെ,
ഞാൻ നിന്നെ കാംക്ഷിക്കുന്നു...
നെല്ലിക്കായ്മണികളി-
ലുപ്പലിയുന്നത് പോലെ,
നിന്നിൽ സ്വയമലിഞ്ഞലിയുന്നു..
മൂർച്ഛയുള്ള കത്തി ആപ്പിൾപ്പഴത്തെ
മുറിയ്‌ക്കും പോലെ,
നീ എന്നിൽ ആഴ്ന്നിറങ്ങുന്നു...
ഘടികാരം സൂചിയെ എന്ന പോലെ,
നീ എന്നെ ചുറ്റിക്കുന്നു...
പ്രണയത്തിന്റെ ചുവപ്പൻ ചേലയുടിപ്പിച്ച്,
എന്നെ അസ്വസ്‌ഥതകളുടെ കോമരമാക്കുന്നു..
ഞാനും നീയും,
തെക്കൻ കാറ്റിൽപെട്ടുപ്പോയ രണ്ടിലകൾ...
നീ എന്നെ,
ഇടം കൈയ്യിലെ കലഹത്താൽ തടവിലാക്കുന്നു,
വലം കൈയ്യിലെ സ്നേഹത്താൽ മോചിതയുമാക്കുന്നു..
എന്റെ കണ്ണുകളിലിരുന്ന്,
കിതയ്ക്കുന്ന പ്രാണന്റെ കഥ പറയുന്നു..
നീ എന്റെ വേദനകളുടെ പാട്ടുകാരൻ,
ഞാൻ നിന്റെ സ്വർഗ്ഗത്തിന്റെ വഴി തേടുന്നവൾ...
No comments:
Post a Comment