ഞാന്‍
ഒരു പച്ചച്ചില്ലയാണ്,
മാന്ത്രികശക്തിയുള്ളത്..
നീ
അതിൽ ചിറകൊതുക്കിയിരിക്കാന്‍
കേറിയൊരു ചകോരപ്പക്ഷിയും..
വിരുതുള്ള നീ
വിണ്ണിലേക്കു പറന്നുയരാനുള്ള
മന്ത്രങ്ങൾ മറക്കും,
പൂവിനേയും,
പൂപരാഗങ്ങളെയും മറക്കും,
കാടിനെയും,
കാട്ടാറിനെയും മറക്കും..
നിധിക്കൂമ്പല്‍ ചൂണ്ടുന്ന
നീലകൊടുവേലിയേയും മറക്കും..
ഒന്നും ഓര്‍ക്കാതെ
നീ എന്നിൽ ഒറ്റയ്‌ക്കിരുന്ന് പാടും..
ഒരു ഋതുവിലും,
നിനക്ക് മടങ്ങാൻ കഴിയില്ല..
നീ അറിയാതെ
എന്റെ അദൃശ്യമായ ചരടുകൾ,
നിന്റെ കാലുകളെ ബന്ധിച്ചിരിക്കുന്നു
ഒരു പച്ചച്ചില്ലയാണ്,
മാന്ത്രികശക്തിയുള്ളത്..
നീ
അതിൽ ചിറകൊതുക്കിയിരിക്കാന്‍
കേറിയൊരു ചകോരപ്പക്ഷിയും..
വിരുതുള്ള നീ
വിണ്ണിലേക്കു പറന്നുയരാനുള്ള
മന്ത്രങ്ങൾ മറക്കും,
പൂവിനേയും,
പൂപരാഗങ്ങളെയും മറക്കും,
കാടിനെയും,
കാട്ടാറിനെയും മറക്കും..
നിധിക്കൂമ്പല്‍ ചൂണ്ടുന്ന
നീലകൊടുവേലിയേയും മറക്കും..
ഒന്നും ഓര്‍ക്കാതെ
നീ എന്നിൽ ഒറ്റയ്‌ക്കിരുന്ന് പാടും..
ഒരു ഋതുവിലും,
നിനക്ക് മടങ്ങാൻ കഴിയില്ല..
നീ അറിയാതെ
എന്റെ അദൃശ്യമായ ചരടുകൾ,
നിന്റെ കാലുകളെ ബന്ധിച്ചിരിക്കുന്നു
മാന്ത്രികശക്തിയുള്ള ഒരു മരച്ചില്ല
ReplyDelete