മദ്ധ്യാഹ്നത്തിന്റെ
ജില്ലൻ തീവണ്ടിയിൽ
അവൻ വരുന്നു...
നോക്കിയിരിക്കലിന്റെ,
മടുപ്പിന്റെ
പള്ളക്കിട്ടൊരു കുത്ത് കൊടുത്ത്
തീവണ്ടി നീളത്തിൽ
വിസ്മയിക്കാൻ ഇറങ്ങിത്തിരിച്ചവളാണ്.
എന്റെ ചെവികളിലൂടെ
ഇളം നീലക്കിളികൾ
പറന്നു പോയത് കണ്ടില്ലേ..
ഞാനൊരു ഉന്മാദിനിയാണ്..
പുന്നാരൻ തീവണ്ടി വരുന്നു.
സകലതും മറന്നു കയ്യടിക്കുന്നു..
നിലാവത്തൂന്നു
ഒരു രസികത്തിയെ
വശീകരിച്ചിരിത്തീരിക്കും പോലെ
എന്റെ കൊടുംകൊതികൾ
ലഹരികൾ,
ചപ്പടാച്ചിച്ചിരികൾ,
ബോഗിയിൽ
അവൻ നിറച്ചു വച്ചിരിക്കുന്നു
താടിച്ചുഴിയിലൊന്നമർത്തി
ഉമ്മുമ്പോൾ
അവൻ തേച്ച കോൾഗേറ്റ്
എന്റെ ചുണ്ടുകളിലെരിയുന്നു..
..യെന്നാലെന്റെ ചുണ്ടുകൾ
അതിലും മഹത്തായ കാന്താരികളാണ്...
എത്ര വേഗത്തിൽ
ലീവുപ്രശ്നം
ഒരു പുൽച്ചാടിയായി
ചാടിച്ചാടിപ്പോകുന്നു.
nice one
ReplyDelete