ഋതു തെറ്റുമ്പോള്‍
ചുവന്ന പാവാട
കിളി ക്കൂട് പോലെ
ചിലപ്പുള്ളതായിരുന്നു,
എന്റേത് ഇത്രേം വലിയ വട്ടം കറക്കാന്‍ പറ്റുമെന്ന്
കാണിച്ച
ഹിപ്പ്-ഹോപ്പ് കളിയില്‍
കിളികള്‍ തെറിച്ച് തെറിച്ച് പോയിരുന്നു,
അതീന്നും അതീന്നും വലിയ വട്ടങ്ങള്‍ക്കായി
മത്സരിക്കുമ്പോൾ
മാറി നിന്ന്‍ ഞാൻ
കുഴിയാന വട്ടത്തിലേയ്ക്ക്
എന്റെ വസന്തത്തെ ചുരുക്കുന്നു,
ചിറകുകള്‍ / ചിലപ്പുകള്‍
എന്തൊരു നിറമെന്നു
വിസ്തരിക്കുന്നു.
No comments:
Post a Comment