ഞെട്ടറുത്തിട്ട്
ഞെട്ടിച്ചതാണ്,
നിശ്ചലമായി നിന്നിരിക്കിലും
നിത്യം പായൽ ഗോവണി കയറിവരും
കിണാറാഴത്തിൽ
ഒരു പഴുത്തിലയോർമ്മ മട്ടില്‍ ഞാൻ
ചെവി ചേർത്താൽ കേൾക്കാം,
ഒരു തവളത്തുടിയുണ്ടതിൽ,
എളിയത്,
നിന്റെ ജലതലങ്ങളെ
ഇളക്കി മറിക്കുമത്.
No comments:
Post a Comment