ആകാശത്തെ അഴിച്ചുകെട്ടി
തളർന്നവരുടെ തൊട്ടിലുകളിലാടുന്നു,
കാറ്റിന്റെ നീളങ്ങളിൽ
ചാലിയനായത്
കാറ്റ് പോലും അറിഞ്ഞിരുന്നില്ല.
അവന്റെ തറിയന്ത്രം
ഇരുട്ടുമുറിയിലെ
ജനൽവെളിച്ചത്തിൽ
അവന്റെ കുഞ്ഞിനെ ഉറക്കുന്നത് പോലെ
അവൻ ചാലിയനായത്
അവന്‍ തന്നെ അറിഞ്ഞിരുന്നില്ല.
സാക്ഷാത്തമല്ലാത്ത
ചലനമാണ്
ജീവിതം.
കറങ്ങി
കുരുങ്ങിയാലും,
കുരുങ്ങി
കറങ്ങിയാലും
ഒരേയിടത്ത് തന്നെ
ഞാന്ന് കിടന്നാടുന്നത്,
ഓടുന്നുവെന്നും,
നടക്കുന്നുവെന്നും,
ഇഴയുന്നുവെന്നും
തോന്നിപ്പിക്കുന്നത്.
അനങ്ങാതെ ഒരേയിടത്ത് തന്നെ
ഞാന്ന് കിടന്നാടുന്നത്.
കാലങ്ങളെ മുഴവന്‍
ഉറക്കിക്കിടത്തി
ഒന്ന്‍ തട്ടിയാട്ടുന്ന
ഭാരമൊഴിഞ്ഞ
കാറ്റിന്റെ
ഒരലയില്‍
അലയപ്പെടണം.
നെയ്ത്തു തുണിയിലെ
പിയോണിപ്പൂക്കൾ
അവന്റെ മാറിടത്തെ
പല നിറങ്ങളാക്കി
അതിലായിരുന്നു
കൂടുതൽ താളമെന്ന്
അഭിലഷിക്കുമ്പോൾ,
യാഥാർത്ഥ്യങ്ങളുടെ
ജങ്ക്-സ്പേയിസിലേയ്ക്ക്
തിരിക്കപ്പെടുന്നത്
ഇല്ലാത്ത ചില്ലകള്‍
നമ്മെ ബന്ധിപ്പിച്ച്
ഹിന്ദോളത്തിന്റെ തൊട്ടിലില്‍
ഭംഗിയായിയാടി
വിരലൂറി ഞാന്ന് കിടക്കുന്നത്
വെറുതെയിരിക്കുന്ന
ഒരു കടുകുമണിയേയും
പൊട്ടിക്കുന്നില്ല.
തുന്നല്‍ വേള/ലകളിൽ
നമ്മെ ആട്ടുന്നവൻ
സത്യത്തില്‍ ഒന്നും ചെയ്യുന്നില്ല.
No comments:
Post a Comment