രക്ഷിക്കൂ,
ഒന്നാമത്തവൾ നിലവിളിക്കുന്നു,
നൂറാമത്തവൾ നിലവിളിക്കുന്നു..
ഞങ്ങള്‍ ബലാൽസംഗപ്പെട്ടിരിക്കുന്നു.
പതിവു പോലെ
“റിസസിയേറ്റിവ് ലിറ്ററസി ആന്റ് സൈലെന്‍സ് സ്റ്റഡീസ്” ലെ
ക്ലാസനുഭവങ്ങളിൽ
മുഴുകി ഇരിക്കുന്നവൾ/
ഓർമ്മകളുടെ
നവദ്വാരങ്ങളിൽ
മായ്ച്ചിട്ടും മായാത്ത
ശുക്ളങ്ങളെ മായ്ക്കുന്നു.
ഒരിക്കലും കാണാത്ത
അലഞ്ഞുതിരിഞ്ഞ
അതിമൃദുലോലിതമായ
ഒരു ബീജം
അവളെയോർത്ത്
ഒന്നാമത്തവൾ നിലവിളിക്കുന്നു,
നൂറാമത്തവൾ നിലവിളിക്കുന്നു..
ഞങ്ങള്‍ ബലാൽസംഗപ്പെട്ടിരിക്കുന്നു.
പതിവു പോലെ
“റിസസിയേറ്റിവ് ലിറ്ററസി ആന്റ് സൈലെന്‍സ് സ്റ്റഡീസ്” ലെ
ക്ലാസനുഭവങ്ങളിൽ
മുഴുകി ഇരിക്കുന്നവൾ/
ഓർമ്മകളുടെ
നവദ്വാരങ്ങളിൽ
മായ്ച്ചിട്ടും മായാത്ത
ശുക്ളങ്ങളെ മായ്ക്കുന്നു.
ഒരിക്കലും കാണാത്ത
അലഞ്ഞുതിരിഞ്ഞ
അതിമൃദുലോലിതമായ
ഒരു ബീജം
അവളെയോർത്ത്
കൃഷ്ണമണികളിലിരുന്നു കരയുന്നു.
ഞാന്‍ തന്നെയല്ലയോ
ഇതെന്ന്
സിഗററ്റ് വലിച്ച്
സംഘർഷപ്പെടുന്നു,
പുകയില മണമുള്ള കാറ്റില്‍
അവളെ തഴുകാൻ
കൈവിറ നിറഞ്ഞ
ഒരു കെട്ടു പൂച്ചെണ്ടുമായി
മുട്ടുകാലിൽ നില്ക്കുന്നു,
കരയല്ലേ എന്ന താളത്തിൽ
ഉണർച്ചയുടെ മൂവിലകൾ ഇറ്റിക്കുന്നു,
ഉറക്കത്തിന്റെ ഒരു തുള്ളിയില്‍
കഴിഞ്ഞ കാലത്തിലേയ്ക്ക്
ഇ/ഉറങ്ങിപ്പോവുന്നു.
ബലാൽസംഗയിടത്തിലേയ്ക്ക്
ഒരു പ്രണയോത്സുകവേളക്കൊടുവിലോ
ഒറ്റപ്പെട്ടു പോയ രാത്രിവണ്ടിയിലോ
സായുധാവസ്ഥകളിലോ
വിലങ്ങപ്പെട്ടോ
എത്തപ്പെടുന്നു.
ബീജ ശബ്ദം കൽപ്പിക്കുകയായിരുന്നു
പുരുഷലിംഗത്തിന്റെ പ്രതിധ്വനിയെ
പൂർത്തിയാവാൻ നില്‍ക്കുന്ന
ഉദ്ദേശത്തിലേയ്ക്ക്
തിരിച്ചു തള്ളൂയെന്ന്‍//
അകറ്റിച്ചിതറലുകളില്‍ നിന്ന് മാറൂയെന്ന്‍ //
മല്ലിടൂയെന്ന്‍ //
ബന്ധസ്ഥനാക്കൂയെന്ന്‍ //
ആള്‍ക്കാരെ നിലവിളിച്ചു കൂട്ടുയെന്ന്‍ //
ഒന്നും സംഭവിക്കാന്‍ പോവുന്നില്ല എന്നാക്കുന്നുവെന്ന്.
ഒരു കവിത തിരുത്തപ്പെടുന്ന പോലെയോ
ഒരു ചിത്രം മാറ്റി വരയ്ക്കപ്പെടുന്ന പോലെയോ
ഒരു കുപ്പായം അളവിലേയ്ക്ക് മാറ്റിത്തുന്നുന്നത് പോലെയോ
ആക്സിഡന്റിന്റെ തീവണ്ടി
റദ്ദാക്കപ്പെടുന്ന പോലെയോ
ഒരു മഹാതിരുത്തൽ
ഒന്ന് കൂടി
ഒന്ന് കൂടി
ഒന്ന് കൂടി തിരുത്തൂ
കീഴ്പ്പെടാൻ പോവുന്ന കാഴ്ചകളെ
കീഴ്പ്പെടാൻ പോവുന്ന ശ്വാസങ്ങളെ
കീഴ്പ്പെടാൻ പോവുന്ന കരച്ചിലൊച്ചകളെ
കീഴ്പ്പെടാൻ പോവുന്ന പറച്ചിലുകളെ
കീഴ്പ്പെടാൻ പോവുന്ന കീഴപ്പെടലുകളെ
അനിയന്ത്രിതമായതിനെ
നിയന്ത്രിക്കാമെന്ന്
വേറെയൊരു വഴി നടന്നൊന്നു പോയാലോ
എന്ന പോലെയാക്കി മാറ്റിമറിക്കൂ.
രക്ഷിക്കുക എന്നതിൽ നിന്ന് ഭേദപ്പെടുത്തുക എന്നതിൽ നിന്ന് ഇല്ലാതാക്കുക എന്നതാണ് അലങ്കാരം
ഉറക്കത്തില്‍ നിന്നുണരുന്ന പെണ്ണുങ്ങൾ
കളങ്കരഹിതരായി ചിരിക്കുന്നതിൽ അപ്പോൾ
ഒരാൾ.
ഞാന്‍ തന്നെയല്ലയോ
ഇതെന്ന്
സിഗററ്റ് വലിച്ച്
സംഘർഷപ്പെടുന്നു,
പുകയില മണമുള്ള കാറ്റില്‍
അവളെ തഴുകാൻ
കൈവിറ നിറഞ്ഞ
ഒരു കെട്ടു പൂച്ചെണ്ടുമായി
മുട്ടുകാലിൽ നില്ക്കുന്നു,
കരയല്ലേ എന്ന താളത്തിൽ
ഉണർച്ചയുടെ മൂവിലകൾ ഇറ്റിക്കുന്നു,
ഉറക്കത്തിന്റെ ഒരു തുള്ളിയില്‍
കഴിഞ്ഞ കാലത്തിലേയ്ക്ക്
ഇ/ഉറങ്ങിപ്പോവുന്നു.
ബലാൽസംഗയിടത്തിലേയ്ക്ക്
ഒരു പ്രണയോത്സുകവേളക്കൊടുവിലോ
ഒറ്റപ്പെട്ടു പോയ രാത്രിവണ്ടിയിലോ
സായുധാവസ്ഥകളിലോ
വിലങ്ങപ്പെട്ടോ
എത്തപ്പെടുന്നു.
ബീജ ശബ്ദം കൽപ്പിക്കുകയായിരുന്നു
പുരുഷലിംഗത്തിന്റെ പ്രതിധ്വനിയെ
പൂർത്തിയാവാൻ നില്‍ക്കുന്ന
ഉദ്ദേശത്തിലേയ്ക്ക്
തിരിച്ചു തള്ളൂയെന്ന്‍//
അകറ്റിച്ചിതറലുകളില്‍ നിന്ന് മാറൂയെന്ന്‍ //
മല്ലിടൂയെന്ന്‍ //
ബന്ധസ്ഥനാക്കൂയെന്ന്‍ //
ആള്‍ക്കാരെ നിലവിളിച്ചു കൂട്ടുയെന്ന്‍ //
ഒന്നും സംഭവിക്കാന്‍ പോവുന്നില്ല എന്നാക്കുന്നുവെന്ന്.
ഒരു കവിത തിരുത്തപ്പെടുന്ന പോലെയോ
ഒരു ചിത്രം മാറ്റി വരയ്ക്കപ്പെടുന്ന പോലെയോ
ഒരു കുപ്പായം അളവിലേയ്ക്ക് മാറ്റിത്തുന്നുന്നത് പോലെയോ
ആക്സിഡന്റിന്റെ തീവണ്ടി
റദ്ദാക്കപ്പെടുന്ന പോലെയോ
ഒരു മഹാതിരുത്തൽ
ഒന്ന് കൂടി
ഒന്ന് കൂടി
ഒന്ന് കൂടി തിരുത്തൂ
കീഴ്പ്പെടാൻ പോവുന്ന കാഴ്ചകളെ
കീഴ്പ്പെടാൻ പോവുന്ന ശ്വാസങ്ങളെ
കീഴ്പ്പെടാൻ പോവുന്ന കരച്ചിലൊച്ചകളെ
കീഴ്പ്പെടാൻ പോവുന്ന പറച്ചിലുകളെ
കീഴ്പ്പെടാൻ പോവുന്ന കീഴപ്പെടലുകളെ
അനിയന്ത്രിതമായതിനെ
നിയന്ത്രിക്കാമെന്ന്
വേറെയൊരു വഴി നടന്നൊന്നു പോയാലോ
എന്ന പോലെയാക്കി മാറ്റിമറിക്കൂ.
രക്ഷിക്കുക എന്നതിൽ നിന്ന് ഭേദപ്പെടുത്തുക എന്നതിൽ നിന്ന് ഇല്ലാതാക്കുക എന്നതാണ് അലങ്കാരം
ഉറക്കത്തില്‍ നിന്നുണരുന്ന പെണ്ണുങ്ങൾ
കളങ്കരഹിതരായി ചിരിക്കുന്നതിൽ അപ്പോൾ
ഒരാൾ.
No comments:
Post a Comment