Thursday, April 19, 2018


കിടക്ക
അംനിയോട്ടിക്ക്
തടാകമെന്ന പോലെ
തോന്നി.

പൊങ്ങി കിടന്നപ്പോൾ
പുല്ലുകൾ
ചുറ്റും
വളര്‍ന്നു
നിന്നുരുന്നുവോയെന്ന്‍,

വെളിച്ചം തട്ടാണ്ടെ
പൊത്തി
പിടിച്ചിരുന്നുവോയെന്ന്‍,

ചുരുണ്ടു കൂടി
അമ്മയുടെ
വയറിനകം
ഓർത്തു നോക്കി.

നഖം കടി
ച്ചു കാണണം.
പകച്ചാല്‍
ഞാന്‍ നഖം കടിക്കും

വി
 ചപ്പാൻ
എന്തോ
താല്പര്യമില്ല പണ്ടും.

ഒരു കൂട്ടം
കാട്ടുവാത്തകളെ
തുറ
ന്നു വിട്ടു പോലെ
കരയാന്‍ തോന്നുന്നു,
അമ്മയെ കാണാന്‍.

അപ്പോഴേക്കും
എവിടുന്നോ
ഒരു വിറകുവെട്ടുകാരൻ
എത്തിച്ചേർന്നു.

കൈ നീട്ടി
എന്നെയെടുത്തു.
കൊഞ്ചിച്ചു. ലാളിച്ചു.

ലാളനങ്ങളിൽ
ഞാൻ
തങ്കപ്പളുങ്കായി പോയി
പെട്ടെന്ന്.

ലജ്ജയില്ലേ
വള്ളിചെടിയെ പോ നീ.

ഒരു ചില്ല കണ്ടാല്‍
അങ്ങ് പടര്‍ന്നോണം.

ഈ പ്രേമം
തങ്കകോടാലിയാണ്.

നദിയുടെ ആഴം
അത് മറന്നിട്ടില്ല. മറക്കില്ല.

നിങ്ങളെ വെട്ടും. കീറിമുറിക്കും.

ഒരു ചെറു ജീബി
ഓർമ്മ വരുമ്പോള്‍ മാത്രം
നിങ്ങള്‍
ക്ലിക്ക് ചെയ്യുന്നത്,
നിങ്ങളെ ഉടനെ
വെട്ടും എന്നതിന്റെ സൂചനയാണ്.

എന്റെ കടലുകളെത്ര
നീങ്ങി പോയി.
വേദനയുടെ
എത്ര നാടുകള്‍
നിര്‍മ്മിച്ചു.

മുറിവുകളിൽ
മറവിയെ
ഗോട്ടികള്‍ പോലെ
ഒന്നൊന്നായി
ഇട്ടു നോക്കുന്നു,
എത്രയാഴത്തിൽ
മുഴങ്ങുന്നെന്ന്.

അഗാധമായ
കിടപ്പിൽ
അമ്മേ
ഓർമ്മ വരുന്നു.
കരച്ചിൽ വരുന്നു.

അമ്മയെന്നാൽ
ഒച്ചകൾ
മുഴങ്ങി
കേൾക്കാത്തത്രാഴം,

അവിടെ നിന്ന്‍
ഭൂമിക്ക് നേരെ
ഉന്നം വെച്ച
ടോര്‍ച്ചി
വെട്ടം.

No comments:

Post a Comment