Monday, April 9, 2018

വയറിലേക്കുറ്റുനോക്കി
തൊട്ട് തൊടാതെ
കുഞ്ഞ്.
'മ്മേ... ..യിതിനുള്ളിലെത്ര മീൻകുട്ടികളാ..'
പരശതം
പരലുകൾക്കിടയിലൂടെ
അതിശയമങ്ങനെ
നീന്തിതുടിക്കുന്നു.
അതിശയം
വാൽ കുടയുന്നു.
രണ്ടും കൈയ്യും
പൊക്കി
കടലുയർത്തി
കാണിക്കുന്നു.
കുഞ്ഞിന് കൊതിയായി.
അവൻ
ഒരലയിൽ
തൂങ്ങി
അതിശയത്തിന്റെ ഒപ്പം
കളിക്കാൻ പോയി,
ചായ തിളപ്പിക്കാൻ പോയ
അമ്മക്കുള്ളിൽ.

No comments:

Post a Comment