ദൈവത്തോട് പരാതിപ്പെടാൻ
കുന്നുകൾ കയറി കിതയ്ക്കുന്ന
എന്റെ കവിതകളുടെ
ചെമ്മരിയാടുകളെ കണ്ടോ,
അവരുടെ രോമങ്ങളിൽ
എന്റെ സന്ദേശങ്ങൾ വഹിക്കുന്ന
ഉടുപ്പുകൾ തുന്നാൻ വച്ചിരിക്കുന്നു..
അവരുടെ രോമങ്ങളിൽ
എന്റെ സന്ദേശങ്ങൾ വഹിക്കുന്ന
ഉടുപ്പുകൾ തുന്നാൻ വച്ചിരിക്കുന്നു..
അവര്‍ തന്നെയാണ്
ഒരു കെട്ട് പുല്ലിനു വേണ്ടി
എന്റെ പാട്ടുകളെ
എന്റെ പാട്ടുകളെ
കുന്നിന്‍പുറങ്ങള്‍ക്ക്
ചോർത്തി കൊടുക്കുന്നത്.
പുല്ലുകൾക്കിടയിൽ
പുല്ലുകൾക്കിടയിൽ
ഞാൻ വിതറിയ
വെയിൽ വൈഡൂര്യങ്ങളെ
ഒളിപ്പിക്കുന്നത്,
എന്റെ തീയും തണുപ്പും
എന്റെ തീയും തണുപ്പും
തട്ടിയെടുക്കുന്നത്,
കുന്നിൽ നിന്നെന്നെ
കുന്നിൽ നിന്നെന്നെ
തള്ളിയിടുന്നത്..
എന്നെ ഒരു താഴ്വാരമാക്കുന്നത്,
ഈ പിണക്കത്തിന്റെ പേരിൽ
ഒരു വിരൽ കൊണ്ട്ട് തട്ടി
ജീവിതത്തിന്റെ ഭൂമിയെ
തിരിച്ചുകറക്കിയാലെന്ത്?!!
No comments:
Post a Comment