ഒരൊറ്റ നേരം കൊണ്ട്
ചങ്കിലൊളിപ്പിച്ച
കാക്കത്തൊള്ളായിരം കുരുവികളെ
കാക്കത്തൊള്ളായിരം പൊത്തുകളിൽ നിന്ന്
കാക്കത്തൊള്ളായിരം പൊത്തുകളിൽ നിന്ന്
ഒരുമിച്ചുണർത്തുകയും
എന്റെ ഉടലിനു മീതെ
എന്റെ ഉടലിനു മീതെ
പറത്തുകയും
ആ ആനന്ദോന്മാദമായ
ആ ആനന്ദോന്മാദമായ
ചിലയ്ക്കലുകളെ
എന്നിലലിയിക്കാതെ
എന്നിലലിയിക്കാതെ
പൊന്തിച്ചു കിടത്തി
ഈക്കണ്ട ആമ്പലുകളായി
വിളയിക്കുന്നതും
എങ്ങനെയാണ് നീ..?
എങ്ങനെയാണ് നീ..?
സ്വപ്നങ്ങളെ
മുറിച്ചു കടത്തുന്ന
പുഴയായി ഇങ്ങനെ
പുഴഞ്ഞു കിടക്കുമ്പോൾ
നീയിട്ട കല്ലിന്റെ ആദ്യയോളവും
ഞാനെടുത്ത കല്ലിന്റെ
ഞാനെടുത്ത കല്ലിന്റെ
അവസാനയോളവും
തമ്മിൽ തമ്മിൽ ചുറ്റിപ്പിടിച്ചതും
വെളുത്തവാവിനു വീര്‍പ്പുമുട്ടി
പരല്‍മീനെന്നോണം
തമ്മിൽ തമ്മിൽ ചുറ്റിപ്പിടിച്ചതും
വെളുത്തവാവിനു വീര്‍പ്പുമുട്ടി
പരല്‍മീനെന്നോണം
തൊള്ളായിരംത്തൊള്ളായിരം
ആമ്പൽവിത്തുകളുള്ള
കണ്ണുകളുമായി ചാടി, യാ-
കാശത്തേയ്ക്കോടി..
കാശത്തേയ്ക്കോടി..
നീന്തിയിട്ടും നീന്തിയിട്ടും
ആമ്പലുകൾ ആകാശമെത്തിയില്ല.
ഇന്നത്തെ രണ്ട് കവിതകളും വായിച്ചു
ReplyDeleteനിലാവും ആമ്പലും പൈങ്കിളിയല്ല
ReplyDelete