Friday, February 16, 2018

താഴെ അങ്ങ് താഴെ
അഗാധ സാധ്യതയിൽ
വളളികൾ കൊണ്ട്
വരിഞ്ഞ് കെട്ടിയ
തൊട്ടിൽ.
ഉറങ്ങുന്നതിൽ തീരെ
അനുസരണയില്ലാത്ത
ഡിങ്കിണിമസ്സ് എന്ന പാവ
കുളത്തിൽ
തിരമാലകൾ ഉണ്ടാക്കുന്നു.
പരാക്രമി !

ദേഷ്യവന്നൊരിക്കൽ
അവിടെ കളഞ്ഞതാണ്
അതിന്റെ വികൃതികളെ.

No comments:

Post a Comment