പുല്ലരിയാൻ വന്ന ചെറുപ്പക്കാരാ,
കോട്ടുവായയിടും നേരം
നിങ്ങളുടെ വായ
പാമ്പിൻ പൊത്ത്.
നിങ്ങളുടെ വായ
പാമ്പിൻ പൊത്ത്.
പത്തി വിരിക്കുന്ന
നിങ്ങളുടെ
തേറ്റ പല്ല്.
നിങ്ങളുടെ
തേറ്റ പല്ല്.
നിങ്ങളെന്നെ
കൊത്താതെ
പോയെന്നാൽ,
കൊത്താതെ
പോയെന്നാൽ,
തരാതെ പോയ
കുഞ്ഞുങ്ങളെ പറ്റി
ഞാൻ സങ്കടപ്പെട്ടാൽ,
കുഞ്ഞുങ്ങളെ പറ്റി
ഞാൻ സങ്കടപ്പെട്ടാൽ,
ലെക്കു കെട്ടവളെന്നും
തേവിടിശ്ശിയെന്നും
തേവിടിശ്ശിയെന്നും
എന്നെ വിളിക്കാമോ?
No comments:
Post a Comment