Sunday, February 4, 2018

ഒറ്റക്കായിപ്പോവുമ്പോഴൊക്കെ
ഒരു ഗോവണി
എന്റെ കൈയ്യും വലിച്ച്
താഴേക്ക് കൊണ്ടു പോം..
മുറിയുടെ ഇരുട്ടിനെ
ചെകിടത്തടിക്കും പോലെ
വെളിച്ചത്തിന്റെ പടികൾ..
ദാ.. . അവിടെയുണ്ട്
എന്റെ രഹസ്യക്കപ്പൽ,
അപ്പൂട്ടാ, നമക്ക് പോവാം
എന്ന കൊടിയും പറത്തി.
ആയിരം പെട്ടി ഒറ്റയ്ക്കാവലുകളുടെ പ്രമാണങ്ങളും പണ്ടങ്ങളും
ഞാൻ മുന്നേ കൂട്ടി
നിറച്ചു വെച്ചിട്ടുണ്ടതിൽ..
കാൽ വെച്ചതും
ഒറ്റ കടിയാണ് .
ഈ കുഞ്ഞുങ്ങളുടെ വായ
പണ്ടേക്ക് പണ്ടേ
അമ്മമാർക്കുള്ള
കടിയനുറുമ്പിന്റെ കൂടാണ്..
കൊടിയും കപ്പലുമില്ലാത്ത ഞാനിനി
എങ്ങോട്ട് പോവാനാണ്..?

No comments:

Post a Comment