Sunday, November 24, 2013

പന്തുകളി


ഉള്ളിൽ ഉറങ്ങുന്നത്
കാലങ്ങളായ
തവളജന്മമാണ്.
പലനൂറ് ഉമ്മകളിൽ
വീണ്ടെടുക്കാനായുമ്പോൾ
ഉരുട്ടി പേടിപ്പിക്കുന്നത്രയും പോലെ
കണ്ണുകൾ അടച്ചുപ്പൂട്ടി പറ്റിക്കുന്നു
ഉണര്‍ന്നിരുന്നൊരു
മന്ത്രവാദിനിമൗനം.

കണ്ടുപിടിക്കാൻ
സഹായിക്കാമോ?
ആ മഹാമുടിയിഴകളൊന്നിൽ
ഒരു കൈപിഴുതിനപ്പുറം
അവളുടെ പ്രാണനാണ്.

പ്രണയത്തിന്റെ
സ്വര്‍ണ്ണപ്പന്തുകളെറിയാൻ
വാചാലതയുടെ സുന്ദരകുമാരനെ
ഉണര്‍ത്തി അവിടെ കൊണ്ടിരുത്തൂ..

ഇപ്പുറത്ത് ഞാനിരിപ്പുണ്ട്..

നോക്ക് നോക്ക് നമ്മുക്കായി
ഭൂമി സ്വര്‍ണ്ണപന്തായത് കണ്ടോ..

1 comment:

  1. സത്യം പറഞ്ഞാല്‍ ഒന്നും ഞാന്‍ കണ്ടില്ല. ഗോപ്യമായി വച്ചാല്‍ കാണുവതെങ്ങനെ

    ReplyDelete