Monday, July 30, 2012

പ്രതീക്ഷ

ജീവിതത്തിനുള്ള
വെള്ളവുമേറ്റി പോവുന്ന പെണ്ണേ,
നിന്റെ ഇടുപ്പത്തിരിക്കുന്ന
തുളയുള്ള കുടത്തിൽ നിന്നു
ഞങ്ങൾ ഒലിച്ചു പോവുന്നതും,
നിന്റെ ഇടത് നെഞ്ചിനെ
ഈറനാക്കുന്നതും
നീ അറിയുന്നുണ്ടോ ?

നിന്റെ പേരെന്ത്?

ആഞ്ഞു മുക്കിയെടുക്കവെ
മരണം ജലവാതയുടെ കൈകളെ
താമരകളുടെ ഒരു വള്ളിയാൽ
ഞങ്ങളെ താഴോട്ട്‌ വലിക്കക്കും.
നീ ഞങ്ങൾക്ക് രക്ഷകനാവും..

പെണ്ണേ, നിന്റെ പേരെന്ത്?

ചെറിമരങ്ങളെ
മടുത്ത വസന്തം
വാശി പിടിച്ച്
നിന്നിൽ വന്നിരിക്കുന്നു..
നീയിപ്പോപ്പോഴും ഞങ്ങക്ക് താമരക്കുടം.

വസന്തത്തെ കട്ടവളെന്നന്ന പേരിൽ
ചാവിൽ കുളിക്കുന്നവര്‍
നിന്നെ കാട്ടിക്കൊടുക്കാതിരിക്കില്ല.
കാരണം,
അവര്‍ ഉള്ളം കുളിപ്പിക്കുന്നില്ലല്ലോ.

നീ നടന്നു പോകും
ഇടവഴികളിലൊക്കെ
ഞങ്ങളുടെ വെള്ളവും, വിത്തും
പൂക്കൾ പൊടിപ്പിക്കും.
ഈ പൂവുകളൊക്കെ
ചതുപ്പുകളിൽ മുങ്ങിമരിച്ച
തെങ്കാശിപെണ്ണുങ്ങളാണ് ..
അവരുടെ കണ്ണുകളിൽ
ജീവിതത്തിന്‍റെ നിലാവ്
തിളച്ചു തൂവുന്നത് കാണും..

അങ്ങനെ നിലാവും കണ്ടിരിക്കെ
വിളിച്ചാൽ നില്‍ക്കാതെ
എതിർദിശയിലേയ്ക്ക്
നീ ഓടിപോവും.

അത് നിന്റെ ചാവെന്നു
തിരിച്ചറിയും വരെ
ഞാൻ കരയില്ല.

പെണ്ണേ,
നിന്റെ പേരെന്തന്ന്‍ ചോദിച്ചു
നിന്റെ ചിതയെ ചുറ്റി
സ്വയം പൊട്ടി വീഴും..

2 comments:

  1. നല്ല കവിത
    ആത്മാവുള്ളത്, അര്‍ഥമുള്ളത്, ഭംഗിയുമുള്ളത്

    ReplyDelete
  2. ആശയ ഭംഗി തുളുമ്പുന്ന കുടം ,ക്ഷമിക്കണം ,നിറകുടം തുളുമ്പില്ലല്ലോ .ദയവായി ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒന്ന് മാറ്റൂ ..

    ReplyDelete