Tuesday, May 29, 2018

പുല്ല് ചെത്താൻ പോയ
എന്റെ കണ്ണുകൾ

സർപ്പക്കാവിലെ
കരിങ്കല്ലുകൾ
പരസ്പരം
അത്തി പഴങ്ങൾ 
കൊടുക്കുന്നത് 
കാണുന്നു.

അവർ 
കൂ കൂ വണ്ടിയോടിച്ചു 
കളിക്കുന്നു.

പിണങ്ങുന്നു. കുണുങ്ങുന്നവർ.

ഒടുവിൽ പുണരുന്നു.

വിളക്കുകൾ 
അവരുടെ
ഉലഞ്ഞ ഉടുപ്പുകളിൽ
വെളിച്ചം 
കമഴ്ത്തുന്നു.

അവർക്ക് 
കരിങ്കൽ കുട്ടികളുണ്ടാവുന്നത് 
കാണുന്നു.

എന്റെ കണ്ണുകളിപ്പോ
കാവ് 
കവിഞ്ഞ് 
ഇഴഞ്ഞിഴഞ്ഞ്..

No comments:

Post a Comment